വി. സെബസ്ത്യാനോസിൻ്റെ തിരുനാൾ

വി. സെബസ്ത്യാനോസിൻ്റെ തിരുനാൾ

2020 ജനുവരി 19 മുതൽ ഫെബ്രുവരി 01വരെ.
പ്രിയരേ,
അതിരമ്പുഴയിലെ  ചരിത്രപ്രസിദ്ധമായ  വലിയ തിരുനാൾ വീണ്ടും ഒരിക്കൽ  കൂടി നമ്മെ തേടിവരുന്നു. വിശ്വാസം കാത്തു പരിപാലിക്കുന്നതിനു മാതൃക കാട്ടിത്തന്ന വി. സെബസ്ത്യാനോസ്  സഹദായുടെ ജീവിതം വിശ്വാസത്തെ ചോദ്യം ചെയ്യുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലെ ജനതയ്ക്ക് പ്രചോദനമേകട്ടെ.സ്വന്തം ജീവൻ വെടിയേണ്ടി വന്നിട്ടും താൻ വിശ്വസിച്ചു ഏറ്റു പറഞ്ഞ ഏക സത്യ ദൈവത്തെ ജീവിതത്തിൻ്റെ ശക്തിയായി സ്വീകരിച്ച വിശുദ്ധൻ്റെ മദ്ധ്യസ്ഥം പ്രാർത്ഥിക്കുവാനും അനുഗ്രഹം സ്വീകരിക്കുവാനും ഏവരെയും ക്ഷണിക്കുന്നു.

അനേകായിരങ്ങൾ പങ്കെടുക്കുന്ന തിരുനാളിൻ്റെ ആദ്ധ്യാത്മികത നിലനിർത്തിക്കൊണ്ടു  ആരാധനയിലും തിരുകർമങ്ങളിലും പങ്കെടുക്കുവാനും ഇത് ഈ ദേശത്തിലെ ജനതയുടെ ചൈതന്യമാക്കുവാനും നമുക്ക് പരിശ്രമിക്കാം. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഏവർക്കും തിരുനാളിൻ്റെ മംഗളങ്ങൾ നേരുന്നു. ഫാ.ഡോ .ജോസഫ് മുണ്ടകത്തിൽ (വികാരി)
ഫാ.പ്രിൻസ് മാഞ്ഞൂരാൻ VC(കൺവീനർ) ഫാ.ജോസഫ്  പുത്തൻപറമ്പിൽ (കൺവീനർ) ഫാ.ജിജോ കുറിയനൂർപറമ്പിൽ ഫാ.ആന്റണി തളികസ്ഥാനം CMI(Asst.വികാരിമാർ)

റ്റി.ജെ.മാത്യു തെക്കുനിൽക്കുംപറമ്പിൽ, ജോസഫ് ജോൺ ഉപ്പുപുരയ്‌ക്കൽ, സിബി സെബാസ്ട്യൻ  മാതിരമ്പുഴ, ആന്റോ മാർട്ടിൻ ജോസഫ് നടുമുറ്റത്ത് (കൈകാരന്മാർ)